കടുത്തുരുത്തി: പതിമൂന്ന് സിനിമകളിലും ഏഴു പരസ്യ ചിത്രങ്ങളിലും, അഞ്ച് സീരിയലുകളിലും അഭിനയിച്ച നിർധന കടുംബത്തിലെ കുരുന്നു കലാകാർക്കു ഭവനമൊരുക്കുന്നതിനായി ആദ്യ ചുവടു വച്ചുകൊണ്ട് നിത്യസഹായകൻ തുടക്കം കുറിച്ചു. കാപ്പുന്തല ഓട്ടോ സ്റ്റാന്റിലെ ഓട്ടോ തൊഴിലാളിയായ ജയൻ പുഞ്ചമുള്ളിൽ നിത്യസഹായകൻ ട്രസ്റ്റിനായി നൽകിയ അഞ്ച് സെന്റ് സ്ഥലത്താണ് കുരുന്നു പ്രതിഭകൾക്ക് വീടൊരുക്കുന്നത്. ഭവനം നിർമ്മിക്കുന്നതിലേക്കായി ട്രസ്റ്റ് പ്രസിഡന്റ് അനിൽ ജോസഫിന്റെ അഭ്യർഥന മാനിച്ചു ജയനും കുടുംബവും സൗജന്യമായി സ്ഥലം വിട്ടു നൽകുകയായിരുന്നു. 2023 ഇൽ ഭവനം പണി പൂർത്തിയാക്കി കുട്ടികൾക്ക് കൈമാറും എന്നു ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. ജയന്റെ ജീവിതപങ്കാളിയും,മക്കളും,മാതാപിതാക്കളും പൂർണ്ണ സന്തോഷത്തോടെ സ്ഥലം കൈമാറിയതിലൂടെ കരുണ വറ്റാത്ത സമൂഹത്തെ തുറന്നു കാട്ടുകയാണ് ഉണ്ടായത് എന്നു സെക്രട്ടറി സിന്ധു വി കെ കൂട്ടിച്ചേർത്തു. ട്രസ്റ്റിന് വേണ്ടി പ്രസിഡന്റ് അനിൽ ജോസഫ് സ്ഥലം ഉടമ ജയൻ പുഞ്ചമുള്ളിൽ നിന്നും അദ്ദേഹത്തിന്റെ ഭാവനത്തിൽ എത്തി സമ്മതപത്രം ഏറ്റുവാങ്ങി. ഭവനം പണി പൂർത്തിയാകുന്ന മുറക്ക് ട്രസ്റ്റ് കുട്ടികൾക്കായി സ്ഥലവും വീടും കൈമാറും. സമ്മതപത്രം കൈമാറുന്ന ചടങ്ങിൽ യൂത്ത് കോർഡിനേറ്റർ ജോമിൻ ചാലിൽ,ജെയിംസ് കൈതമല,ആൽബിൻ തൊട്ടുവേലിപറമ്പ്, സ്ഥലം ഉടമയുടെ പിതാവ് രവി,കലാ പ്രതിഭകളായ മിഥുൻ,വിസാദ്,മവീജിക,’അമ്മ വിശാലം