ഞീഴൂരിന്റെ മണ്ണിൽ നിന്നും മൂന്നാമത്തെ ആദരവും ഏറ്റു വാങ്ങി നിത്യസഹായകൻ ട്രസ്റ്റ്…..

 
*ഞീഴൂരിന്റെ* മണ്ണിൽ നിന്നും കഴിഞ്ഞ *പത്തു* വർഷക്കാലമായി അനേകം ആളുകളിലേക്ക് ഒരു സഹായ ഹസ്തമായി എത്തിച്ചേരുവാൻ സാധിച്ച സന്തോഷത്തോട് കൂടി തന്നെ പറയട്ടെ…. ഞീഴൂർ എന്ന കൊച്ചു ഗ്രാമത്തിൽ നിന്നും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു അനേകം ആളുകൾക്ക് മാതൃക ആയ *നിത്യസഹായകൻ* ഇന്ന് ഇപ്പോൾ ഞീഴൂരിന്റെ മണ്ണിൽ നിന്നും *മൂന്നാമത്തെ ആദരവും* ഏറ്റുവാങ്ങി തങ്ങളുടെ ജൈത്രയാത്ര പൂർവ്വാധികം ശക്തിയോട് കൂടി തന്നെ തുടർന്നുകൊണ്ടിരിക്കുകയാണ്…. *2019 ഇൽ എസ്.എം.വൈ.എം കാട്ടാമ്പാക്ക് യൂണിറ്റ് “അനേകം ആയിരങ്ങളെ ഊട്ടിയുറക്കിയത്തിന് നന്ദി” നൽകി കൊണ്ട് ആദരിച്ചപ്പോൾ ആദ്യമായി ഒരു ജീവകാരുണ്യ സംഘത്തെ ഞീഴൂരിന്റെ മണ്ണിൽ ആദരിക്കപ്പെട്ടു….*
*2022 ഇൽ വ്യാപാരി വ്യവസായി ഞീഴൂർ യൂണിറ്റിന്റെയും ആദരം ഏറ്റുവാങ്ങി*
*ഇപ്പോൾ ഇതാ ഞീഴൂർ ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡിന്റെ ഒന്നാകെ ആദരം നിത്യസഹായകനു ലഭിച്ചിരിക്കുകയാണ്.*
2012 ഇൽ ഒന്നുമില്ലായ്മയിൽ നിന്നും ആരംഭിച്ച സംഘം ഇന്ന് പതിനായിരങ്ങളെ ഊട്ടിയുറക്കിയ ആത്മ സംതൃപ്തിയോടെ ആരുമില്ലാത്തവർക്കായി *അമ്മവീട് അഗതി മന്ദിരം* ഉൾപ്പടെ ഒട്ടനവധി പ്രവർത്തനങ്ങൾക്ക് ഞീഴൂരിന്റെയും സമീപ പ്രദേശങ്ങളിലും ചുക്കാൻ പിടിച്ചുകൊണ്ട് ജന മനസ്സുകളിൽ ഇടം നേടി മുന്നേറി _*ഞീഴൂരിന്റെ കാരുണ്ണ്യ മുഖമായി മാറിയിരിക്കുകയാണ്….*_ *ഉഴവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോണിസ് സ്റ്റീഫൻ പറഞ്ഞതുപോലെ, ഭക്ഷണം അവശ്യമുള്ളവന് ഭക്ഷണം,വെള്ളം അവശ്യമുള്ളവന് വെള്ളം,വസ്ത്രം ആവശ്യം ഉള്ളവന് വെള്ളം അങ്ങിനെ ഒരു മനുഷ്യന്റെ സമഗ്രമായ തലങ്ങളിൽ ഇറങ്ങി ചെന്നുകൊണ്ടു അവനു ആവശ്യം എന്ത് എന്നു അറിഞ്ഞു അതായി മാറുന്നതാണ് നിത്യസഹായകൻ….*
തീർച്ചയായും അതു തന്നെയാണ് നീണ്ട പത്തു വഷക്കാലമായിട്ടും *സമാനതകളില്ലാത്ത…തങ്ങളുടേതായ വ്യക്തി മുദ്ര പതിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾക്ക് എന്നും രൂപം നൽകാനും,പൂർണ്ണ വിശുദ്ധിയോടെ നടപ്പിലാക്കാനും അതിലൂടെ അനേകം ആളുകൾക്കു പ്രചോദനം ആയി തീരുവാനും നിത്യസഹായകനു സാധിക്കുന്നത്*
*നിത്യസഹായകന്റെ* പ്രവർത്തനങ്ങൾക്ക് നേതൃത്വവും നിർദ്ദേശങ്ങളും നൽകി മുന്നിൽ നിന്നു നയിക്കുന്ന *ചെയർമാൻ, അനിൽ ജോസഫ്* പ്രവർത്തങ്ങൾക്കു രൂപം നൽകുമ്പോൾ ഓരോ പ്രവർത്തനത്തിനും ഒരു മനസ്സോടെ ഒരേ അവേശത്തോടെ *ജീവവായു നൽകുന്ന ട്രസ്റ്റ് പ്രവർത്തകർ* എന്നതാണ് ഈ ട്രസ്റ്റിന്റെ വിജയവും സ്വീകാരികതയും. *നിത്യസഹായകനെ* നെഞ്ചോടു ചേർത്തു പിന്തുണയും പ്രോത്സാഹനവും ആയി ഇക്കാലമത്രയും ഒപ്പം ചേർന്നു നിന്ന *പൊതു സമൂഹത്തോടും, ഒരോ വ്യക്തികളോടും* നിത്യസഹായകന്റെ കലർപ്പില്ലാത്ത നന്ദിയും കടപ്പാടും അറിയിക്കുന്നു.
*അതിലുപരി അനേകായിരങ്ങൾക്കു അന്നദാതാവ് അയതുപോലെ ഇക്കാലമത്രയും ആരോരും ഇല്ലാത്തവർക്ക് ആരെങ്കിലും ഒക്കെ ആകുവാനും, രോഗികൾക്ക് കൈതാങ്ങാകാനും തുടങ്ങി അനേകം പ്രവർത്തനങ്ങൾക്കു രൂപം നൽകുവാൻ ഞങ്ങളെ പ്രാപ്തരാക്കിയ സർവ്വ ശക്തനായ ദൈവത്തോട് അളവില്ലാത്ത നന്ദി…. ഇനിയും ഞങ്ങളെ വഴി നടത്തണമേ എന്ന പ്രാർത്ഥനയും.