ഞീഴൂർ ഗ്രാമപഞ്ചായത്ത് പാലിയേറ്റീവിനും, കിടപ്പ് രോഗികൾക്കും സഹായവുമായി നിത്യസഹായകൻ ട്രസ്ററ്.

കാട്ടാമ്പാക്ക് ഗവ:ആശുപത്രിയുടെ പരിധിയിൽ വരുന്ന.ഞീഴൂരിലേയും,മറ്റനവധി പ്രദേശങ്ങളിലേയും വീടുകളിൽ കഴിയുന്ന കിടപ്പുരോഗികൾക്ക് വേദനയിൽനിന്നും ആശ്വാസം പകരാൻ പഞ്ചായത്തിൻ്റെ പാലിയേറ്റീവ് കെയർ യൂണിറ്റിന് അൻപതിനായിരം രൂപയുടെ മരുന്നുകളും വസ്ത്രങ്ങളും, ഉപകരണങ്ങളും നിത്യസഹായകൻ പ്രസിഡൻ്റ് അനിൽ ജോസഫ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഷമ ടീച്ചറിനു കൈമാറി. മരുന്നുകൾ,ഉപകരണങ്ങൾ എന്നിവ മെഡിക്കൽ ഓഫീസർ ഡോ:അലക്‌സ് ഏറ്റുവാങ്ങി. പഞ്ചായത്ത് മെമ്പർ ബോബൻ മഞ്ഞളാമല അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ ശ്രീലേഖ മണിലാൽ,തോമസ് പനയ്ക്കൽ, സിന്ധു വി.കെ,ജോമിൻ ചാലിൽ, ഹെൽത്ത് ഇൻസ്പെക്ടർ ബിജു,സിസ്റ്റർ ബിജി,സുരേന്ദ്രൻ,ജിജോ ജോർജ്ജ്, ക്ളാരമ്മ ബാബു,ജയശ്രീ, ഫാർമസിസ്റ്റ് പ്രീത,ചാക്കോച്ചൻ കുര്യൻ്തടം,ജയിംസ് കൈതമല,ആൽബിൻ, ജയിംസ്‌ കാവിട്ടുപറമ്പിൽ എന്നിവർ പ്രസംഗിച്ചു. കിടപ്പു രോഗികളുടെ വീടുതോറും പദ്ധതി ആരംഭിച്ചതായി സെക്രട്ടറി സിന്ധു വി.കെ അറിയിച്ചു.