നിത്യസഹായകന്റെ അമ്മവീട് അഗതിമന്ദിരം സന്ദർശിച്ച് ഞീഴൂർ വിശ്വഭാരതി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കിം അംഗങ്ങൾ*

 

*നിത്യസഹായകന്റെ അമ്മവീട് അഗതിമന്ദിരം സന്ദർശിച്ച് ഞീഴൂർ വിശ്വഭാരതി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കിം അംഗങ്ങൾ*

ഞീഴൂർ വിശ്വഭാരതി S.N ഹയർസെക്കണ്ടറി സ്കൂളിലെ നാഷണൽ സർവ്വീസ് സ്‌കീം (NSS) വോളന്റിയേഴ്സും അദ്ധ്യാപകരും ഇന്ന് നിത്യസഹായകന്റെ “അമ്മവീട്” അഗതി മന്ദിരം സന്ദർശിച്ചു അമ്മച്ചിമാരോടൊപ്പം അവരുടെ സന്തോഷം പങ്കുവക്കുകയും ട്രസ്റ്റിന്റെ പ്രവർത്തനങ്ങളെപ്പറ്റി ചോദിച്ചറിയുകയും ചെയ്തു.

വിശ്വഭാരതി സ്കൂളിലെ തന്നെ അദ്ധ്യാപകൻ ഡോ.വേണുഗോപാൽ സാറിന്റെ വാക്കുകൾ കടമെടുത്തു പറയുകയാണ് എങ്കിൽ ഞീഴൂരിന്റെ ഹൃദയ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സരസ്വതി ക്ഷേത്രമാണ് ഈ സ്കൂൾ. ഡോക്ടർമാരെയും, എജിനീയർ മാരെയും ഉത്പാദിപ്പിക്കാനുള്ള ഒരിടം എന്ന സങ്കൽപ്പങ്ങളെ ദൂരെ മാറ്റി നിർത്തുന്നതിൽ എന്നും ഈ സ്കൂളും അദ്ധ്യാപകരും മാനേജ്മെന്റും മുന്നിൽ തന്നെയാണ്. സ്കൂളിൽ പ്രവർത്തിക്കുന്ന അനേകം ക്ലബ്ബ്‌കളിലൂടെയും മറ്റു അനവധി സംഘങ്ങളിലൂടെയും സാമൂഹിക പ്രതിബദ്ധത ഉള്ള ഒരു പുതു തലമുറയെ വാർത്തെടുക്കുന്നതിൽ ഊന്നൽ നൽകുന്ന ഇവിടുത്തെ അദ്ധ്യാപകരെ എത്ര പ്രശംസിച്ചാലും മതിവരില്ല എന്നു തന്നെ പറയാം.. അതിന്റെ തന്നെ ഉത്തമ ഉദാഹരണമാണ് ഇന്നത്തെ ഈ പ്രവർത്തി, കാരണം…. NSS യൂണിറ്റ് സ്കൂളിൽ നടത്തുന്ന ക്യാമ്പിന്റെ ഭാഗം ആയി ഒരു ആതുരാലയം സന്ദർശിക്കുവാൻ തീരുമാനിച്ചപ്പോൾ ഒട്ടനേകം പേരുകേട്ട സ്ഥലങ്ങൾ ഒഴിവാക്കികൊണ്ടു തങ്ങളുടെ യൂണിറ്റിൽ പ്രവർത്തിക്കുന്ന ഗീതാ നന്ദിനി എന്ന വിദ്യാർത്ഥിനിയുടെ വീടിനോടു ചേർന്നു നടത്തിവരുന്ന ഒരു ചെറിയ അഗതി മന്ദിരം,ഗീതയുടെ പിതാവ്‌ അനിൽ രൂപം നൽകി പ്രവർത്തിച്ചുവരുന്ന ഈ അഗതിമന്ദിരം സന്ദർശിക്കുവാൻ ജെയ്ൻ സാറും സംഘവും തീരുമാച്ചു എന്നു മാത്രം അല്ല.. കുട്ടികളുടെയും അതിനു പരിശീലനം നൽകുന്ന ജെയിൻ സാറിന്റെയും,സബിതമോൾ ടീച്ചറിന്റെയും ഒക്കെ കരുതൽ തുറന്നു കാട്ടുന്നത് അവർ വരുമ്പോൾ വെറും കയ്യോടെ വരുവാൻ തയ്യാറായില്ല എന്നതിലുപരിയായി ഏത്തപഴവും,സോപ്പും,പേസ്റ്റും തുടങ്ങിയ ആവശ്യം അറിഞ്ഞുള്ള മറ്റു സാധന സാമഗ്രികൾ നൽകികൊണ്ട് ഈ സമൂഹത്തിനു തന്നെ മാതൃക ആകുകയും ചെയ്തു.
ഒരിക്കൽ വേണു സാർ ഒരു പ്രോഗ്രാമിൽ പറഞ്ഞ വാക്കുകൾ ഓർമിക്കുന്നു…. അതിങ്ങനെ ആയിരുന്നു.. “ഞങ്ങളുടെ കുട്ടികൾക്ക് ഒരു ആശുപത്രി കാര്യം വരുമ്പോൾ ഞങ്ങളുടെ സ്വന്തം വണ്ടിയിൽ കൊണ്ടുപോകുകയും മാതാപിതാക്കൾ എത്തി അവർ ചോദിക്കുക പോലും ചെയ്യാതെ സ്വന്തം പോക്കറ്റിൽ നിന്നും പണം എടുത്തു നൽകി പോരുന്ന ഒരു അദ്ധ്യാപക സമൂഹം ആണു ഞങ്ങളുടെ” എന്നു…. തീർച്ചയായും വാക്കുകളിലൂടെ പഠിപ്പിക്കുന്നതിലും ഉപരി കഷ്ടത അനുഭവിക്കുന്ന കുട്ടികൾക്കായി അവർക്ക് ആവശ്യം പണം എങ്കിൽ പണം,സ്‌നേഹപൂർവ്വമായ ഒരു കരുതൽ എങ്കിൽ അപ്രകാരം,പിന്തുണ എങ്കിൽ അങ്ങിനെ.. ഏതൊരു മേഖലയിലാണോ ഒരു കുട്ടിക്ക് പിന്തുണ ആവശ്യം എന്നു അറിഞ്ഞു ആവശ്യമുള്ളത് ചെയ്തു തങ്ങളുടെ മക്കളെന്നപോലെ കരുതൽ പ്രാവർത്തികം ആക്കി മാതൃക കാണിച്ചു നൽകുന്ന ഒരു അധ്യാപക സമൂഹം തന്നെയാണ് ഇപ്രകാരം ഈ കുട്ടികളെ നല്ല ഒരു തലമുറ ആക്കി മാറ്റുന്നതിൽ മുന്നിൽ. ഇപ്രകാരം കുട്ടികളെ ഒരുക്കുകയും അതിനു ആവശ്യമായ എല്ലാ വഴികളും ഒരുക്കി നൽകുന്ന സ്കൂൾ മാനേജ്മെന്റിനും,അധ്യാപകർകും(പേരെടുത്തു പറഞ്ഞാൽ എല്ലാവരുടെയും പറയുക തന്നെ വേണം എന്നത് ഒരു യാഥാർത്ഥ്യം) ഒപ്പം ചേർന്നു പ്രവർത്തിക്കുന്ന മറ്റു ജീവനക്കാർക്കും അതിലുപരി മാർഗ്ഗനിർദ്ദേശങ്ങൾ ഉൾക്കൊണ്ടു നല്ലരീതിയിൽ പ്രവർത്തിക്കുന്ന വിദ്യാർത്ഥി സമൂഹത്തിനും നിത്യസഹായകന്റെ കൂപ്പുകൈ…
ഒരു ജീവകാരുണ്യ പ്രവർത്തനത്തിനു പരമപ്രധാന ഘടകം അളവില്ലാത്ത ധനമോ,സ്വത്തോ, മറ്റു സൗകര്യങ്ങളോ അല്ല… ഒരു കാരുണ്യ ഹൃദയം.. അത് നമ്മോടൊപ്പം ഉണ്ട് എങ്കിൽ ഏതു പരിമിതമായ സാഹചര്യങ്ങളിലും സൗകര്യങ്ങളിലും നമ്മുക്കു തീർച്ചയായും തങ്ങളെപോലെ ചെയ്യുവാൻ സാധിക്കും എന്നും, പഠിക്കുന്ന കുട്ടികൾക്ക് എല്ലാവർക്കും പരീക്ഷകളിൽ നിറയെ A പ്ലസ് കൾ മാത്രമല്ല കാരുണ്യമുള്ള ഒരു ഹൃയവും അപരന് തനിക്കുള്ളത്തിൽ നിന്നും അല്ലങ്കിൽ തന്റെ ഒരു കുഞ്ഞു പ്രവർത്തിയുടെ നന്മ ചെയ്യുവാനുള്ള ഹൃദയവും ഉണ്ടാകുക എന്നത്‌ സമൂഹത്തോടും സഹജീവികളോടും പ്രതിബദ്ധത ഉള്ള ഒരു നല്ല ജനത ആകുവാൻ അനിവാര്യമാണ് എന്ന സന്ദേശവും നിത്യസഹായകൻ ട്രസ്റ്റ് സെക്രട്ടറി സിന്ധു അനിൽ കുട്ടികൾക്കായി നൽകി.
ഹയർസെക്കൻഡറി അധ്യാപകരായ ജെയിൻ സാർ, സബിത ടീച്ചർ ലാബ് അസിസ്റ്റന്റ് ശ്യാം എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികൾ എത്തിയത്.പരിമിതമായ സാഹചര്യങ്ങളിലും പ്രവർത്തിക്കുന്ന ട്രസ്റ്റിന്റെ മാതൃക ഉൾക്കൊണ്ടു വളരെ സന്തോഷത്തോടെയാണ് കുട്ടികൾ മടങ്ങിയത്, മറ്റൊരാവസരത്തിൽ വീണ്ടും കൂടുതൽ വിദ്യാർത്ഥികളുമായി വീണ്ടും വരും എന്ന ഉറപ്പും നൽകാൻ അവർ ഒരിക്കലും മറന്നില്ല…