*നിത്യസഹായകൻ്റെ പതിനേഴാമത്തെ ദത്തു കുടുംബത്തെയും ഏറ്റെടുത്തു മലയാള മാസ പിറവി*
അറ്റാക്ക് വന്നു ദുരിതം പേറുന്ന കുടുംബത്തെയാണ് ഈ ചിങ്ങപുലരിയിൽ നിത്യസഹായകൻ ട്രസ്റ്റ് മാസംതോറും നൽകിവരുന്ന ധന സഹായ പദ്ധതിയായ ദത്തു കുടുംബത്തിൽ ഉൾപ്പെടുത്തി ഈ ചിങ്ങമാസ പുലരിമുതൽ നിത്യസഹായകൻ ട്രസ്ററ് ഏറ്റെടുത്ത്, ആദ്യ സഹായം ഞീഴൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ.തോമസ് പനക്കൻ കുടുംബനാഥനു കൈമാറി. ട്രസ്റ്റ് പ്രസിഡന്റ് അനിൽ ജോസഫ്,യൂത്ത് കോർഡിനേറ്റർ ജോമിൻ ചാലിൽ,പ്രവർത്തകരായജെയിംസ് കൈതമല, ആൽബിൻ തോട്ടുവേലിപറമ്പ് എന്നിവരടങ്ങുന്ന ട്രസ്റ്റ് ഭാരവാഹികളാണ് സഹായം എത്തിച്ചു നൽകുന്നതിനായി ഭവനത്തിൽ എത്തിയത്.