കോതനല്ലൂർ: ഭവന രഹിതരും, രോഗികളും, വിധവകളും ആയിട്ടുള്ള നിരാലംബരുടെ പഠിക്കുന്ന കുട്ടികൾക്ക് “വെട്ടം കണ്ടുപഠിക്കാൻ, മഴ നനയാതെ കിടക്കാൻ” എന്ന ആശയത്തിൽ ഊന്നൽ നൽകികൊണ്ട് നിത്യസഹായകൻ ട്രസ്റ്റ് നിർമിച്ചുനൽകുന്ന കൂടാരം ഭവന പദ്ധതിയിലെ അഞ്ചാമത്തെ ഭവനത്തിന് സ്ഥലം നൽകി വന്ദ്യവയോധിക. മാഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ താമസിക്കുന്ന പുലർകാലായിൽ വീട്ടിൽ ഏലിക്കുട്ടി മാത്യുവാണ് ട്രസ്റ്റിന്റെ പദ്ധതിയിലേക്ക് സ്ഥലം വിട്ടുനൽകിയ വയോധിക. അമ്മച്ചിയുടെ മക്കളുടെ പൂർണ സമ്മതത്തോടും പിന്തുണയോടെയുമാണ് സ്ഥലം നൽകിയത്. സ്ഥലം നൽകുന്നതിന്റെ സമ്മതപത്രം നിത്യസഹായകൻ ട്രസ്റ്റ് പ്രസിഡൻറ് അനിൽ ജോസഫ് കാരുണ്യവതിയായ സ്ഥലം ഉടമ ഏലിക്കുട്ടി മാത്യുവിൽ നിന്നും ഏറ്റുവാങ്ങി.
മകൻ ജയിൻ മാത്യുവിന്റെ സ്ഥലമാണ് അമ്മ വിട്ടുനൽകിയത്. അമ്മയോടൊപ്പം മറ്റൊരു മകൻ ഡൊമിനിക് മാത്യു ചടങ്ങിൽ പങ്കെടുത്തു. ട്രസ്റ്റിനുവേണ്ടി ജോമിൻ ചാലിൽ, ആൽബിൻ തോട്ടുവേലിപ്പറമ്പിൽ, സിന്ധു വി.കെ, ജയശ്രീ, ജെയിംസ് കൈതമല,ചാക്കോച്ചൻ കെ.വി, ജയിംസ് കാവാട്ടുപറമ്പിൽ എന്നിവർ പങ്കെടുത്തു. നിത്യസഹായകൻ ഒരുക്കുന്ന നാലാമത്തെ ഭവനം കുരുന്നു കലാപ്രതിഭകൾകയാണ്, ഈ ഭവനം നിർമ്മിക്കുന്നതിനായി സ്ഥലം ട്രസ്റ്റിന് നൽകിയത് ഓട്ടോഡ്രൈവറായ ജയൻ പുഞ്ചവള്ളിയിലായിരുന്നു.അഞ്ചാമത്തെ ഭവനം കടുത്തുരുത്തി സ്വദേശിയായ രണ്ട് പെൺമക്കളുടെ അമ്മയും രണ്ടു തവണ ഹാർട്ട് അറ്റാക്ക് അതിജീവിച്ച നിർധനയുമായ 65 വയസ്സുള്ള വിധവയ്ക്കായാണ് ഒരുക്കുന്നെ എന്നു ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.
കടുത്തുരുത്തി സ്വദേശിനിയായ ഈ ‘അമ്മ മകളോടൊപ്പം കാഞ്ഞിരത്താനത്ത് ഒരു വാടകവീട്ടിലാണ് നിലവിൽ താമസം. മകളുടെ ഭർത്താവിന്റെ തുച്ഛവരുമാനമുള്ള ജോലിയിലാണ് കുടുംബജീവിതം മുന്നോട്ടു പോകുന്നത് എന്നും,കുടുംബപരമായി ആകെ രണ്ടര സെൻറ് സ്ഥലം ആണ് ആറു സഹോദരങ്ങൾ കൂടിയുള്ള കടുത്തുരുത്തി സ്വദേശിനിയുടെ കുടുംബത്തിന് ഉള്ളത്. ഒരാൾക്ക് അര സെൻറിൽ താഴെ മാത്രമാണ് വീതം വച്ചാൽ കിട്ടുക. രോഗവസ്ഥയും നിർദ്ധനാവസ്ഥയും അറിഞ്ഞ ട്രസ്റ്റ് പ്രവർത്തകർ അവരുടെ വീട്ടിലെത്തുമ്പോൾ മകളുടെ പഠിക്കുന്ന രണ്ട് കുഞ്ഞു കുട്ടികളുടെ അവസ്ഥ കൂടി ചോദിച്ചറിഞ്ഞതിനു ശേഷമാണ് ട്രസ്റ്റ് ഭവനം നല്കുന്നതിലേക്കു എത്തിച്ചേർന്നത്. അർഹരായവർക്കായി അടച്ചുറപ്പുള ഒരു ഭവനം പണിയുവാൻ ട്രസ്റ്റിന് നല്ല മനസ്സിനു ഉടമകളായ ഏലിക്കുട്ടി മാത്യുവും മക്കളും നൽകിയ സ്ഥലം വിധവയ്ക്ക് വീടൊരുക്കാൻ വിട്ടു നൽകുന്നതും വീട് വയ്ക്കുന്നതും, ഈ വരുന്ന ഓണത്തിനു സമൂഹത്തിനുള്ള ഓണ സമ്മാനമായി വേറിട്ട ഒരു ജീവകാരുണ്യ സന്ദേശം നൽകുന്നതിനായി ട്രസ്റ്റ് നിർമ്മിക്കുന്ന നാലും,അഞ്ചും ഭവനങ്ങൾക്കുള്ള തറക്കല്ലിടും എന്നു ട്രസ്റ്റ് പ്രസിഡന്റ് അറിയിച്ചു. ഭക്ഷണം പോലെ തന്നെ ഏറ്റവും അടിസ്ഥാനമായി വേണ്ട ഒന്നാണ് നനയാതെ സുരക്ഷിതമായി കിടക്കുവാൻ ഒരു ഭവനം എന്നതിനാലാണ് ഓണ കിറ്റ് പോലുള്ള പ്രവർത്തനങ്ങളിൽ നിന്നും വ്യത്യസ്തമായ ഇപ്രകാരം ഒരു നന്മയിലേക്ക് നിത്യസഹായകൻ ചുവടു വക്കുന്നത് എന്നു ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.
സ്നേഹവതിയായ അമ്മക്കും കുടുംബത്തിനും സർവ്വ ശക്തനായ ദൈവം എല്ലാ അനുഗ്രഹങ്ങളും നൽകുന്നതിനായി ട്രസ്റ്റ് പ്രവർത്തകർ അമ്മക്കും മക്കൾക്കുമായി ദൈവത്തോട് കരുണയും കൃപയും അപേക്ഷിച്ചുകൊണ്ടു പ്രാർഥനയും നടത്തിയാണ് മടങ്ങിയത്.
വിദ്യാർഥികൾക്കും,രോഗികളും ആശ്രയമറ്റവർക്കുമായി ഉള്ള ഒരു പ്രവർത്തനമാണ് ”വെട്ടം കണ്ടു പഠിക്കാൻ മഴ നനയാതെ കിടക്കാൻ” എന്ന ആശയം ഉൾകൊണ്ട് നിത്യസഹായകൻ നടപ്പിലാക്കുന്ന “കൂടാരം” ഭവന പദ്ധതി.
ട്രസ്റ്റിനു ഇതുവരെ ഏവരും നൽകിയ സ്നേഹത്തിനും പിന്തുണക്കും നന്ദി അറിയിക്കുന്നതോടൊപ്പം തുടർന്നും നിങ്ങളുടെ ഏവരുടെയും പിന്തുണയും പ്രാർത്ഥനയും അഭ്യർത്ഥിക്കുന്നു.