ശ്രീ സുനിൽ കെ വി യുടെ ചികിത്സാ സഹായത്തിനായി നിത്യസഹായകൻ ജീവകാരുണ്യ സംഘത്തിന്റെ ആദ്യ ഗഡു ആയ പതിനൊരായിരം രൂപ ട്രസ്റ്റ് പ്രസിഡന്റ് അനിൽ ജോസഫ് കൈമാറുന്നു.

ശ്രീ സുനിൽ കെ വി യുടെ ചികിത്സാ സഹായത്തിനായി ഞീഴൂർ ഗ്രാമപഞ്ചായത്ത് ജീവൻ രക്ഷാ സമിതി നടത്തുന്ന കരൾ മാറ്റ ശസ്ത്രക്രിയക്കയുള്ള പൊതുധന സമാഹാരണത്തിലേക്കു നിത്യസഹായകൻ ജീവകാരുണ്യ സംഘത്തിന്റെ ആദ്യ ഗഡു ആയ പതിനൊരായിരം രൂപ സമിതിയുടെ ചെയർമാൻ ശ്രീമതി സുഷമ ടീച്ചർ കൺവീനർ ശ്രീ എൻ മണിലാൽ തുടങ്ങിയവർക്ക് ട്രസ്റ്റ് പ്രസിഡന്റ് അനിൽ ജോസഫ് നിത്യസഹായകൻ ഞീഴൂർ ഓഫീസിൽ വച്ചു കൈമാറുന്നു. പ്രസ്തുത ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പനക്കൻ,ബ്ലോക്ക് മെമ്പർമാരായ ജോൺസൺ കൊട്ടുകാപള്ളി,നളിനി രാധാകൃഷ്ണൻ, മെമ്പർമാരായ ശ്രീലേഖ മണിലാൽ, ശ്രീകല ദിലീപ്, ശരത് ശശി, ബോബൻ മഞ്ഞളാമല,ബീന ഷിബു,ലിസി ജീവൻ തുടങ്ങിയവർ പങ്കെടുത്തു.