നിത്യസഹായകൻ സമൂഹത്തിനു മുന്നിൽ തുറന്നു കാട്ടിയ പ്രിയ കുരുന്നു കലാ പ്രതിഭകളെ ഏറ്റെടുത്തു റിപ്പോർട്ട് ചെയ്ത ഫ്ലവേർസ് ചാനലിനു നിത്യസഹായകന്റെ നന്ദി.
ഞീഴൂരിന്റ കാരുണ്യ മുഖമായ നിത്യസഹായകൻ ട്രസ്റ്റ് ലോക മനസാക്ഷിക്കു മുന്നിൽ തുറന്നു കാട്ടിയ പ്രിയപ്പെട്ട കുട്ടികളായ മിഥുൻ,വിസാദ്,മവീജിക എന്നീ കലാകാരായ കുഞ്ഞു മക്കളുടെ നിർധനാവസ്ഥയും ഭവനമോ സ്വന്തമായി ഭൂമിയോ ഇല്ലാത്ത അവസ്ഥ ഏറ്റെടുത്തു റിപ്പോർട് ചെയ്ത ഫ്ലവേർസ് ചാനലിന് നിത്യസഹായകന്റെ നന്ദി. ട്രസ്റ്റ് യൂത്ത് കോർഡിനേറ്റർ അർജ്ജുൻ തൈക്കൂട്ടത്തിൽ ഫ്ലവേർസ് ചാനലിന് കുട്ടികളുടെ അവസ്ഥകളെ പറ്റി വിവരിച്ചു നൽകുകയും ഈ കുഞ്ഞുങ്ങൾക്ക് ഒരു ഭവനം യാഥാർഥ്യമാകും വരെ തങ്ങളുടെ ട്രസ്റ്റിന്റെ എല്ലാവിധ പിന്തുണയും ഉണ്ടാകും എന്നും ഉറപ്പും നൽകി.