രാവും പകലും മഞ്ഞും മഴയും തളർത്താതെ അന്യന്റെ വേദന സ്വന്തം വേദനയാക്കി ഏതൊരുരോഗിയെയും തന്റെ കുടുംബത്തിലെ എന്നോണം കാത്തു പരിപാലിച്ചു യദാ സ്ഥാനങ്ങളിൽ എത്തിക്കുന്ന പ്രിയ സഹോദരർക്കു നിത്യസഹായകന്റെ കൂപ്പുകൈ….

കുറവിലങ്ങാട്,വൈക്കം ആശുപതികളിലെ 108 emergency service ആംബുലൻസിലെ പ്രിയ സഹോദരരെ നിത്യസഹായകൻ ട്രസ്റ്റ് ആദരിച്ചപ്പോൾ. ഏതൊരു രോഗിക്കും തങ്ങളുടെ സഹോദൻ എന്നോണം ആവശ്യമായ പരിചരണവും സാന്ത്വനവും നൽകി ആശുപത്രിയിൽ എത്രയും വേഗം എത്തിക്കുന്ന ഇവരെപോലുള്ളവരെ നാം ഒരിക്കലും മറക്കരുത്… ഇവർ മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ പണയപ്പെടുത്തി നമ്മോടൊപ്പം ആയിരിക്കുന്നവരാണ്.