ഞങ്ങളുടെയും വൈക്കത്തിന്റെയും പ്രിയ പൊന്നൂസ് സാർ നു നിത്യസഹായകന്റെ കൂപ്പുകൈ

വൈക്കത്തിന്റെ സ്വന്തം പൊന്നൂസ് സാർ…..
വസുദൈവ കുടുംബം എന്ന വാക്കിനു അർത്ഥം നൽകുന്ന പ്രവർത്തന ശൈലി… അതാണ് പൊന്നപ്പൻ സാറിനെ എന്നും വ്യത്യസ്തം ആക്കുന്നത്… വൈക്കം ആശുപത്രിയിൽ ഒരുതവണ എങ്കിലും ഇദ്ദേഹത്തെ കാണാത്തവരായി ആരും ഉണ്ടാവില്ല… കാരണം വൈക്കം ആശുപത്രിയുടെ വാതിൽപടിയിൽ നമ്മെ സ്വീകരിക്കാൻ ഇദ്ദേഹമുണ്ട്…. ഏതു പ്രായക്കാർക്കും ഇദ്ദേഹത്തെ ആശുപതി വരാന്തയിൽ സമീപിക്കാം…. ആശുപത്രിയുടെ മുക്കും മൂലയും തുടങ്ങി ആരൊക്കെ ഡ്യൂട്ടി ചെയ്യുന്നു എന്നുവരെ മനപ്പാടം…. ഒരിക്കൽ എങ്കിലും ഇദ്ദേഹത്തെ സമീപിച്ചിട്ടുള്ളവർ ഒരിക്കലും മറക്കില്ല ഈ വേറിട്ട വ്യക്തിത്വത്തെ… തന്നാൽ ആകുന്ന ഏതൊരു നന്മയും മറ്റൊരുവനു നൽകാൻ പ്രതിജ്ഞ എടുത്തപോൽ തോന്നും പ്രവർത്തന ശൈലി കണ്ടാൽ…ഒരിക്കലും ഒരു അപരിചിതനെ കണ്ടപോൽ തോന്നില്ല… സ്വന്തം കുടുംബത്തിലെ ഒരു അംഗത്തെ കണ്ടപോലെയെ തോന്നു പൊന്നപ്പൻ സാറിന്റെ അടുത്തു ആദ്യമായി പോകുന്ന ഒരാൾക്ക് പോലും…ഞങ്ങളുടെയും വൈക്കത്തിന്റെയും പ്രിയ പൊന്നൂസ് സാർ നു നിത്യസഹായകന്റെ കൂപ്പുകൈ😍😍😍