ഞീഴൂർ നിത്യസഹായകൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽ വൈക്കം,കുറവിലങ്ങാട് താലൂക്ക് ആശുപത്രികളിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആയുള്ള ഉച്ചഭക്ഷണ വിതരണ പരിപാടി “വയറെരിയുന്നവരുടെ മിഴിനീരൊപ്പാൻ” എന്നതിന്റെ ഭാഗം ആയി വൈക്കം താലൂക്ക് ഗവ.ആശുപത്രിയിൽ കല്ലറ ക്നാനായ സെന്റ്.മേരീസ് പള്ളി ഇടവക വികാരി ഫാ.ഷാജി മുകളേലിന്റെ നേതൃത്ത്വത്തിൽ കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് മേരിക്കുട്ടി,സെക്രട്ടറി ജോളി, പ്രവർത്തകരായ ജിജി,റെജി,ഓമൽ എന്നിവർ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും അന്നദാനം വിളമ്പി.നിത്യസഹായകൻ ട്രസ്റ്റ് പ്രവർത്തകർ സി.ബെന്നറ്റ് പാലാ,അനിൽ ജോസഫ്,സിന്ധു അനിൽ,അർജ്ജുൻ തൈക്കൂട്ടത്തിൽ എന്നിവർ പങ്കെടുത്തു.