ഷൈജു പുതുപ്പറമ്പിൽ എന്ന സഹോദരന് സഹായവുമായി ഞീഴൂർ നിത്യസഹായകൻ ട്രസ്റ്റ്

പ്രിയരെ കരുണ കാട്ടണമേ ….
ഒരു വർഷം മുമ്പ് കോതമങ്കലത്തു വച്ച് പിക്കപ് വാൻ ബൈക്കിൽ ഇടിച്ച് അപകടം സംഭവിച്ച കുറവിലങ്ങാട് സ്വദേശി ഷൈജു പുതുപ്പറമ്പിൽ എന്ന സഹോദരന് സഹായവുമായി ഞീഴൂർ നിത്യസഹായകൻ ട്രസ്റ്റ്.യൂത്ത് കോർഡിനേറ്റർ അർജുൻ തൈക്കൂട്ടത്തിൽ,ഗീതനന്ദിനി എന്നിവർ സഹായം കൈമാറി.കാല് മൂന്നായി ഒടിഞ്ഞു, തോളെല്ലും തകർന്ന ഷൈജുവിന് കൈ ഉയർത്തുവാനോ പണി എടുക്കുവാണോ സാധിക്കുന്നില്ല.കാലിൽ കുത്തി നിൽക്കുന്നത് വരെ വളരെ ബുദ്ധിമുട്ടിയാണ്.കൊറോണ കാലയളവിലെ അപകടം ശരിയാവണ്ണം ചികിത്സ ലഭിക്കുന്നതിന് പോലും തടസ്സമായി.സ്വന്തമായി സ്ഥലമോ,വീടോ ഇല്ല.സഹോദരിയുടെ കുടുംബത്തിലാണ് താമസം.ഭാര്യയും മൂന്നു മക്കളും അമ്മയും കുടുംബത്തിൽ ഉണ്ട്.ഷൈജുവിന്റെ അപകടത്തോടെ കുടുംബത്തിന്റെ വരുമാനമാർഗം നിലച്ചു.സുഹൃത്തുകളുടെയും,സുമ
നസ്സുകളുടെയും,നല്ലവരായ നാട്ടുകാരുടെയും സഹായത്താലാണ് ജീവിതം മുന്നോട്ട് നീങ്ങുന്നത്.കാലിന്റെയും,തോളെല്ലിന്റെയും തുടർ ചികിത്സക്കായും ഓപ്പറേഷന് വേണ്ടിയും പണമില്ലാതെ വിഷമിക്കുകയാണ് സഹോദരൻ.8 വയസ്സുള്ള മൂത്ത കുട്ടി ആദിത്യൻ ഉയർന്ന നിലയിൽ ഷുഗർ രോഗിയാണ്.ആദർശ് 4,ആര്യൻ 1 1/2വയസ്സ്,ഭാര്യ പ്രശാന്തി. ഈ കുടുംബം തുടർ ചികിത്സക്കായി നിങ്ങളുടെ കരുണ തേടുന്നു ഏകദേശം രണ്ടുലക്ഷം രൂപ ഉണ്ടെങ്കിൽ തുടർചികിത്സ ആരംഭിക്കാൻ കഴിയും. വരുമാനമാർഗം ഒന്നുമില്ലാത്ത ഈ കുടുംബത്തെ സഹായിക്കാൻ മറക്കരുതേ.ഈ കുടുംബത്തിന്റെ നിത്യജീവിതം തന്നെ കഷ്ടത്തിലാണ്
സഹായിക്കുക….

Customer name: Prasanthi shaiju puthuparambil

A/C No:04640 53000 005118

IFSC:SIBL0000464

South Indian Bank,kuravilangad
:kuravilangad Branch

Mob:no.9946799818