ഞീഴൂർ: ഞീഴൂർ ഗ്രാമപഞ്ചായത്തിന്റെ പരിധിയിലെ 19 അംഗനവാടികളിലെയും 225 കുഞ്ഞു മക്കൾക്കും ആഴ്ചയിലൊരു ദിവസം എന്ന രീതിയിൽ നിത്യസഹായകൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നേന്ത്രപ്പഴം വിതരണം ചെയ്യുന്ന പദ്ധതിയായ *ഫ്രൂട്‌സ് ഡേ* ക്കു തുടക്കം കുറിച്ചുകൊണ്ട് നിത്യസഹായകൻ ട്രസ്റ്റും പ്രവർത്തകരും. എല്ലാ ബുധനാഴ്ചയും *”ഫ്രൂട്ട്സ് ഡേ”* എന്നു നാമകരണം ചെയ്തിരിക്കുന്ന പദ്ധതിയിലൂടെയാണ് കുഞ്ഞു മക്കൾക്ക് പോഷക ആഹാരം നൽകുക എന്ന ഉദ്ദേശത്തോടെ ഈ പ്രവർത്തനം തുടക്കം കുറിച്ചത് എന്നു ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. 03.09.2022 ശനിയാഴ്ച ഉച്ചയ്ക്ക് 1:30pm ന് പഞ്ചായത്തുതല ഉദ്ഘാടനം തെക്കേ കാട്ടാമ്പാക്ക് N.S.S.H.S ന് സമീപമുള്ള കാട്ടാമ്പാക്ക് അംഗനവാടിയിൽ ഞീഴൂർ ഗ്രാമപഞ്ചായത്തിന്റെ ആദരണീയരായ 14 മെമ്പർമാരുടെയും മഹനീയ സാന്നിധ്യത്തിൽ കടുത്തുരുത്തിയുടെ ബഹുമാന്യനായ MLA ശ്രീ മോൻസ് ജോസഫ് നിർവ്വഹിച്ചു.ബഹു.ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് P.R സുഷമ ടീച്ചർ അധ്യക്ഷത വഹിച്ച യോഗത്തിൽ
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് തോമസ് പനക്കൻ മുഖ്യ സന്ദേശം അറിയിച്ചു. C.D.P.O I.C.D.S ഓഫീസർ ഷക്കീല മാഡം തുടർപ്രവർത്തനങ്ങൾക് ആവശ്യമായ മാർഗനിർദേശങ്ങൾ നല്കുകയും ട്രസ്റ്റ് ചെയ്യുന്ന പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. ഇപ്രകാരം ഒരു പദ്ധതിക്കു തുടക്കം കുറിക്കുവാൻ ആഗ്രഹം അറിയിച്ചപ്പോൾ പ്രകൃതി ദത്തമായ പോഷക ആഹാരം നൽകുന്നു എന്നതിനാൽ അനുമതി നൽകുവാൻ ആലോചനയുടെ ആവശ്യം പോലും വന്നില്ല എന്നും മാഡം കൂട്ടിച്ചേർത്തു.
ബഹു.വാർഡ് മെമ്പർമാരായ ബോബൻ മഞ്ഞളാമല, K.P ദേവദാസ്, ഡി.അശോക് കുമാർ, ശരത് ശശി, ബീനാ ഷിബു, ലിസ്സി ജീവൻ, ലില്ലി മാത്യു, രാഹുൽ പി.രാജ്, ജോസ് ജോസഫ്, ശ്രീകല ദിലീപ്, ശ്രീലേഖ മണിലാൽ, ഷൈനി സ്റ്റീഫൻ, അംഗനവാടി ഞീഴൂർ സൂപ്പർവൈസർ ഗംഗ കൈലാസ്. ശ്രീജയ ടീച്ചർ ഹെഡ് മിസ്ട്രസ്സ് N.S.S.H.S കാട്ടാമ്പാക്ക്, ആദരണീയനായ പൂർവ്വ അധ്യാപകൻ N.പത്മനാഭപിള്ള N.S.S.H.S കാട്ടാമ്പാക്ക്,ആശാ വർക്കർ ഗീതാ ലാൽ, ലേയമ്മ ടീച്ചർ കാട്ടാമ്പാക്ക് അംഗനവാടി ടീച്ചർ, ട്രസ്റ്റ് പ്രസിഡൻറ് അനിൽ ജോസഫ്, ട്രസ്റ്റ് പ്രവർത്തകരായ ആൻറണി ബാബു പാറക്കൽ, സുരേന്ദ്രൻ കെ,കെ, സിന്ധു വി.കെ , ക്ലാരമ്മ ബാബു, ജോമിൻ ചാലിൽ, ജയിംസ് കൈതമല, ആൽബിൻ തോട്ടുവേലിൽ, ചാക്കോച്ചൻ കെ.വി, ജെയിംസ് കാവാട്ടുപറമ്പിൽ, ആൻറണി കെ.എൽ, പ്രേംകുമാർ പാലക്കുന്നേൽ,ജയൻ പുഞ്ചവള്ളിയിൽ, സിറിയക് ജോസഫ് ആരുണാശ്ശേരി, തോമസ് അഞ്ചമ്പിൽ, ജിജോ ജോർജ്, ജയശ്രീ, എൽസി ജിജോ,എന്നിവർ പങ്കെടുത്തു.
അനേകം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മാതൃക നൽകുവാൻ സാധിച്ച ട്രസ്റ്റിന്റെ പ്രവർത്തനങ്ങളിൽ ഒരു പുതിയ പ്രവർത്തനം എന്ന നിലയിൽ ഇനി മുതൽ ആഴ്ചയിൽ ഒരു ദിവസം ഫ്രൂട്സ് ഡേ എന്ന പദ്ധതിയിലൂടെ ഈ പ്രവർത്തനം തുടർന്ന് നടക്കുമെന്നും അല്പം കൂടി വിപുലമായ രീതിയിൽ നടത്തുന്നതും ട്രസ്റ്റിന്റെ പരിഗണനയിൽ ഉണ്ട് എന്നും ട്രസ്റ്റ് പ്രസിഡന്റ് അനിൽ ജോസഫ് അറിയിച്ചു.