കൂടല്ലൂർ ഗവണ്മെന്റ് ആശുപത്രിയിലും നിത്യം അത്താഴം ഒരുക്കി നിത്യസഹായകൻ ട്രസ്റ്റ്.
കുറവിലങ്ങാട്, വൈക്കം ഗവണ്മെന്റ് ആശുപത്രികളിലേതുപോലെ കൂടല്ലൂർ ഗവ.ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നിത്യം രാത്രി ഭക്ഷണം ഒരുക്കി ഞീഴൂർ നിത്യാസഹായകൻ ട്രസ്റ്റ്.നിത്യസഹായകന്റെ അന്നദാനം എന്നു നാമകരണം ചെയ്തിരിക്കുന്ന ഈ പ്രോഗ്രാമിലൂടെ ഇന്നുവരെ അനേക്കായിരങ്ങളുടെ അന്നദാതാവ് ആകുവാൻ നിത്യസഹായകൻ ട്രസ്റ്റിന് സാധിച്ചിട്ടുണ്ട്.ആശുപതികളിലെ മാത്രമല്ല…വഴിയൊരങ്ങളിൽ അന്തിയുറങ്ങുന്നവർ,അഗതി മന്ദിരങ്ങൾ,മനസികരോഗി പരിപാലന കേന്ദ്രങ്ങൾ,നിർധന മരണവീടുകൾ തുടങ്ങി അനേകം തലങ്ങളിൽ നിത്യസഹായകൻ വർഷങ്ങളായി ഭക്ഷണം നൽകിവരുന്നു.ഭക്ഷണവിതരണം കൂടല്ലൂർ സെന്റ്. ജോസഫ് പള്ളി അസ്സിസ്റ്റന്റ് വികാരി ഫാ. ബിജോ ചീനോത്തുപറമ്പിൽ ആശ്ശിർവദിച്ചു. ട്രസ്റ്റ് പ്രസിഡന്റ് അനിൽ ജോസഫ് സ്വാഗതം ആശംസിച്ചു…ഭക്ഷണ വിതരണം മാത്രമല്ല അഗതി മന്ദിരം,നിർദ്ധന രോഗിസഹായം,ദത്തു വിദ്യാർത്ഥി,ദത്തു കുടുംബം,മാനസിക രോഗി പരിപാലനം തുടങ്ങി 12 ൽ പരം നിത്യ ശുശ്രൂഷകൾ നിത്യസഹായകൻ 10 വർഷമായി ചെയ്തു വരുന്നു എന്ന് ട്രസ്റ്റ് പ്രസിഡന്റ് കൂട്ടിച്ചേർത്തു.ഭക്ഷണവിതരണ ഉദ്ഘാടനം കിടങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു നിർവഹിച്ചു.വാർഡ് മെമ്പർ ടീന മാളിയേക്കൽ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മേഴ്സി മാത്യു, സിസ്റ്റർ ബെന്നറ്റ്, ബോബൻ മഞ്ഞളാമല,,മെഡിക്കൽ ഓഫീസർ ഡോ.രേഖ, നിത്യസഹായകൻ സെക്രട്ടറി സിന്ധു അനിൽ,ആന്റണി കെ എൽ,ഹെൽത്ത് പ്രവർത്തകൻ ടോമി, ഷിബു യൂത്ത് കോർഡിനേറ്റർ ജോമിൻ ചാലിൽ, ക്ലാരമ്മ ബാബു,ജെയിംസ് കൈതമല,സുരേന്ദ്രൻ കെ.കെ, ജിജോ ജോർജ്,ചാക്കോച്ചൻ കെ.വി,എൽസി,ജയശ്രീ,ജെയിംസ്,ആൽബിൻ തോട്ടുവേലി എന്നിവർ പ്രസംഗിച്ചു.