*ഞീഴൂരിന്റെ കാരുണ്ണ്യ മുഖമായ നിത്യസഹായകൻ എന്നും വ്യത്യസ്തതയുടെ പാതകൾ തിരഞ്ഞെടുക്കുന്നതിൽ ആലോചനകളുടെ ആവശ്യമില്ലാത്ത സംഘം എന്നു നിങ്ങൾക്കെവർക്കും അറിയുന്ന കാര്യമാണല്ലോ.. ഇന്ന് ഇപ്പോൾ ഇതാ പുതിയ പാതയിൽ നിത്യസഹായകൻ സഞ്ചരിക്കുകയാണ്. കുറവിലങ്ങാട് ആശുപതിയിലെ ഭക്ഷണ വിതരണവേളയിൽ കണ്ടുമുട്ടിയതാണ് ഈ പ്രിയ മകനെ… ഒരു അപകടത്താൽ ശരീരം തളർന്നുപോയ ഈ മകൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപതിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഉണ്ടായിരുന്നയാണ്. രേഖകൾ ഒന്നും ഇല്ലാ എന്ന കാരണത്താൽ പല ആതുരാലയങ്ങളും ഈ മകനെ ഏറ്റെടുക്കുവാൻ തയാറാകാതിരുന്ന സാഹചര്യത്തിൽ ബഹു. ജില്ലാ കളക്ടർ നോക്കുവാൻ ആരും ഇല്ലാത്തവരെ അതാത് പരിധിയിലെ ഗവണ്മെന്റ് ആശുപതികളിൽ സംരക്ഷണം ഒരുക്കണം എന്ന ഉത്തരവിന്റെ അടിസ്ഥാനത്തിൽ കോട്ടയം മെഡിക്കൽ കോളേജ് അധികൃതർ കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. കുറവിലങ്ങാട് ആശുപത്രിയിലെ ജീവനക്കാർക്ക് അറിയുന്ന കാരുണ്ണ്യ ഹൃദയരായവരുടെ ഒരു സംഘം എന്ന നിലയിൽ നിത്യസഹായകൻ ട്രസ്റ്റ് പ്രസിഡന്റ് അനിൽ ജോസഫിനെ ആശുപത്രിയിലെ നിത്യേന നൽകിവരുന്ന ഭക്ഷണ വിതരണ വേളയിൽ അറിയിക്കുകയും സഹായം അഭ്യർത്ഥിക്കുകയും ചെയ്തു. നിത്യസഹായകനു സ്ത്രീകളെ നോക്കുവാൻ മാത്രമേ പരിമിതമായ സാഹചര്യമുള്ളു.അതു മാത്രമായിരുന്നു ഏറ്റെടുക്കുന്നതിൽ ഒരു തടസമായ കാര്യം. എങ്കിൽക്കൂടി പ്രിയ മകന്റെ സാഹചര്യവും പ്രായവും കണക്കിലെടുത്തു മറ്റൊന്നും ആലോചിക്കാതെതന്നെ അമ്മവീട് അഗതിമന്ദിരത്തോട് ചേർന്നു ആദ്യ പുരുഷ അംഗമായി മകനെ ഏറ്റെടുക്കാൻ തയ്യാറായി. ഞങ്ങളുടെ പ്രിയപ്പെട്ട അമ്മച്ചിമാർക്കും പ്രവർത്തകർക്കും മകനായും,സഹോദരനായും ഒരു അംഗം കൂടി ഈ ഭവനത്തിൽ വരുന്നതിൽ സന്തോഷം മാത്രമേ ട്രസ്റ്റ് പ്രസിഡന്റ് ഈ വിവരങ്ങൾ ട്രസ്റ്റിലും അഗതിമന്ദിരത്തിലും അറിയിക്കുന്ന വേളയിൽ ഉണ്ടായുള്ളൂ എന്നതാണ് നിത്യസഹായകൻ കുടുംബത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. അതു തന്നെയാണ് നിത്യസഹായകനെ എന്നും മറ്റുള്ള ഏവരിൽ നിന്നും വ്യത്യസ്തമായി നിലനിർത്തുന്നത് എന്നതിൽ ഞങ്ങൾക്ക് എന്നും ഒരു അഭിമാനം തന്നെയാണ്.*
*ആരോരും ഇല്ലാത്തവർക്ക് രേഖകളോ പൂർവ്വ ചരിത്രങ്ങളോ ചികയാതെതന്നെ ട്രസ്റ്റിന്റെ മുഖമുദ്രരായ _ആരും അനാഥരായി തെരുവിൽ ജനിക്കാതിരിക്കാൻ, തെരുവിൽ മരിക്കാതിരിക്കാൻ_ എന്ന വാക്യത്തിൽ അടിയുറച്ചുനിന്നുകൊണ്ടു സഹായത്തിനായി കൈ നീട്ടുന്ന ഏതൊരുവനെയും മകനായി,മകളായി,സഹോദരനായി, സഹോദരിയായി,അമ്മയായി,അച്ഛനായി അങ്ങിനെ ഏതൊരു അവസ്ഥയിലും ചേർത്തണച്ചു ആരോരും ഇല്ലാത്തവർക്ക് ആരെങ്കിലും ഒക്കെ ആകുന്നതിൽ ഞങ്ങൾ ഇനിയും പ്രതിജ്ഞാബദ്ധരായി മുന്നോട്ടു പോകുക തന്നെ ചെയ്യും എന്ന് ഉറപ്പു നൽകുന്നു