ഹർത്താൽ ദിനത്തിലും പതിവ് തെറ്റാതെ കർമ്മസ്വലരായി നിത്യസഹായകൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ അന്നദാനം…*

ഹർത്താൽ ദിനത്തിലും പതിവ് തെറ്റാതെ കർമ്മസ്വലരായി നിത്യസഹായകൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ അന്നദാനം…*
വൈക്കം താലൂക്ക് ഗവൺമെൻറ് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പതിവ് തെറ്റാതെ ഉച്ചഭക്ഷണവും ആയി നിത്യസഹായകൻ ട്രസ്റ്റ്‌. ഹോട്ടലുകൾ ഇല്ലാതിരുന്നതിനാൽ ആശുപത്രിയിലെത്തിയ ഓ.പി വിഭാഗം രോഗികളും,
മറ്റ് അത്യാവശ്യ കാര്യങ്ങൾക്കായി പുറത്തിറങ്ങിയ പൊതുജനങ്ങളും ഭക്ഷണം അന്വേഷിച്ചപ്പോൾ അവർക്കും നിത്യസഹായകൻ നല്ല ചൂട് കഞ്ഞിയും, കപ്പയും,പയറും ചേർത്ത തോരനും, അച്ചാറും,ഒരു മുട്ട പുഴുങ്ങിയതും നൽകി. വഴിയോരങ്ങളിലെ നിത്യവും അന്നം വാങ്ങുന്ന അപ്പച്ചൻമാർക്കും അമ്മച്ചിമാർക്കും അവർ ഇരിക്കുന്ന സ്ഥലങ്ങളിൽ എത്തി നിത്യസഹായകൻ അന്നം വിളമ്പി. കുറവിലങ്ങാട്,കൂടല്ലൂർ,വൈക്കം എന്നിവിടങ്ങളിൽ നിത്യസഹായകനെ കാത്തുനിൽക്കുന്ന അപ്പച്ചൻമാർക്കും അമ്മച്ചിമാർക്കും നിരാശരാകേണ്ടി വരില്ല എന്നു ഉറപ്പായിരുന്നു, കാരണം കോരിച്ചൊരിയുന്ന മഴയത്തും,കൊറോണ കൊടുമ്പിരി കൊണ്ടിരുന്ന നാളുകളിലും അടക്കം യാതൊരു ഭയമോ മടിയോ കൂടാതെ പതിവിലും കൂടുതൽ ഊർജ്ജസ്വലരായി വിശക്കുന്ന ഏവരെയും തിരഞ്ഞുപിടിച്ചു അന്നം വിളമ്പിയ ചരിത്രമാണ് നിത്യസഹായകൻ ട്രസ്റ്റിനും പ്രവർത്തകർക്കും ഉള്ളത്. ഇന്ന് ട്രസ്റ്റ് പ്രസിഡന്റ് അന്നവുമായി എത്തിയ വേളയിൽ ‘ഞങ്ങളുടെ അപ്പച്ചൻ വന്നേയ്… ‘എന്ന അവരുടെ സന്തോഷത്തോടെയുള്ള വാക്കുകൾ മാത്രം മതി നിത്യസഹായകന് വേണ്ടിയുള്ള പ്രാർത്ഥനയും സാക്ഷ്യവും ആകാൻ…
സ്നേഹപൂർവ്വം നിത്യസഹായകൻ ട്രസ്റ്റ്.