കടുത്തുരുത്തി:
സിനിമകളിലും പരസ്യചിത്രങ്ങളിലും അഭിനയിച്ച് കഴിവ് തെളിയിച്ച കലാ പ്രതിഭകളായ മിഥുൻ,വിസാദ്, മവീചിക എന്നീ കുട്ടികൾക്ക് ഭവനം ഒരുക്കാൻ നിത്യസഹായകൻ ട്രസ്റ്റ്. ഭവനമില്ലാത്ത അവസ്ഥയിൽ വളരെ ദുരിതം അനുഭവിച്ചിരുന്ന കുരുന്നുകൾക്ക് ഞീഴൂർ ഗ്രാമപഞ്ചായത്തിൽ മൂന്നാം വാർഡ് പള്ളിക്കുന്നിൽ ഭവനം ഒരുങ്ങുന്നു. കാപ്പുംതലയിലെ ഓട്ടോ തൊഴിലാളിയായ ജയൻ പുഞ്ചവള്ളിയിൽ സംഭാവനയായി നൽകിയ അഞ്ച് സെൻറ് സ്ഥലം ആണ് ജയന്റെ അനുവാദത്തോടെ കുട്ടികൾക്ക് വിട്ടുനൽകുന്നത്. നിത്യസഹായകൻ ഭവനത്തിൽ ഉള്ള തറക്കല്ലിടൽ പ്രാർത്ഥനകൾക്ക് ശേഷം ഞീഴൂർ ഉണ്ണിമിശിഹാ പള്ളി വികാരി സജി മെത്താനത്ത്,കാട്ടാമ്പാക്ക് സെൻറ് മേരീസ് പള്ളി വികാരി സെബാസ്റ്റ്യൻ മാമ്പള്ളിക്കുന്നും ചേർന്ന് ആശീർവദിച്ച കല്ല് ബന്ധുക്കളെ ഏൽപ്പിച്ച് തറക്കല്ലിട്ടു. 10 ലക്ഷം രൂപ ചിലവ് പ്രതീക്ഷിക്കുന്ന ഭവനത്തിന് ആറ് ലക്ഷം രൂപ ഞീഴൂർ വടക്കേപ്പുറം സ്വദേശി സജി കൊച്ചുപുരയ്ക്കൽ സംഭാവനയായി നൽകും. നാല് ലക്ഷം രൂപ ട്രസ്റ്റ് സുമനസ്സുകളുടെ സഹായത്താൽ കണ്ടെത്തും. ഞീഴൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് തോമസ് പനയ്ക്കൻ, ബ്ലോക്ക്പഞ്ചായത്ത് അംഗം നളിനി രാധാകൃഷ്ണൻ,ഗ്രാമപഞ്ചായത്തംഗം ബോബൻ മഞ്ഞളാമല, ജീവകാരുണ്യ പ്രവർത്തകൻ എ.ൻ കൃഷ്ണൻകുട്ടി എന്നിവർ പ്രസംഗിച്ചു. നാലാമത്തെ ഭവനം തീരുന്ന മുറയ്ക്ക് അഞ്ചാമത്തെ ഭവനം കടുത്തുരുത്തി സ്വദേശിനിയായ വിധവയും ഹൃദയശസ്ത്രക്രിയക്കു ശേഷം വിശ്രമത്തിൽ ഇരിക്കുന്ന രണ്ട് പെൺകുട്ടികളുടെ മാതാവുമായ ഹൃദ്രോഗിക്ക് കോതനല്ലൂർ പുലർകാലാ യിൽ വീട്ടിൽ എലിക്കുട്ടി മാത്യു എന്ന വയോധികയായ അമ്മച്ചി നൽകിയ അഞ്ച് സെൻറ് സ്ഥലത്ത്ആരംഭിക്കുമെന്ന് ട്രസ്റ്റ് പ്രസിഡൻറ് അനിൽ ജോസഫ് അറിയിച്ചു. ട്രസ്റ്റിന് വേണ്ടി സുരേന്ദ്രൻ കെ കെ, സിന്ധു അനിൽ, ക്ലാരമ്മ ബാബു, ജോസ് തോമസ്, എൽസി ജിജോ, ജയശ്രീ സുരേന്ദ്രൻ, ജിജോ ജോർജ്, ചാക്കോച്ചൻ കുര്യന്തടം,ജെയിംസ് കാവാട്ടുപറമ്പ് ആൽബിൻ തൊട്ടുവേലിപ്പറമ്പ്,അജേഷ് സുരേന്ദ്രൻ,ജോമിൻ ചാലിൽ, ജെയിംസ് കൈതമല ബെന്നി പള്ളിക്കുന്നു ജീവൻ ജോൺ തോമസ് അഞ്ചമ്പിൽ എന്നിവർ പ്രസംഗിച്ചു.